ചെറിയ കുറ്റങ്ങള്‍ക്ക് പിഴ ചുമത്തുന്ന രീതി പ്രാബല്യത്തില്‍ വന്നു

by General | 15-11-2017 | 357 views

ദുബായ് : ചെറിയ കുറ്റങ്ങള്‍ പരിഹരിക്കാന്‍ കോടതിയെ ആശ്രയിക്കുന്നതിന് പകരം പിഴ ചുമത്തുന്ന രീതി ദുബായില്‍ പ്രാബല്യത്തില്‍ വന്നു. ദുബായിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം കൊണ്ടുവരാന്‍ തീരുമാനമായിട്ടുണ്ട്. ഉദ്യോഗസ്ഥരെ അപമാനിക്കുന്നത്, ചെറിയ രീതിയിലുള്ള ട്രാഫിക് നിയമ ലംഘനങ്ങള്‍, ചെക്ക് കേസുകള്‍ തുടങ്ങിയവ ഇനി ഈ രീതിയിലൂടെ ആയിരിക്കും പരിഹരിക്കുന്നത്.
 
ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പുതിയ നിയമം അവതരിപ്പിച്ചത്. പുതിയ രീതിയില്‍ കേസുകള്‍ പരിഗണിക്കാന്‍ ആരംഭിച്ചതായും ഇതിലൂടെ കേസുകള്‍ വേഗത്തില്‍  പരിഹരിക്കാന്‍ കഴിയുന്നുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Lets socialize : Share via Whatsapp