യുഎഇ - യില്‍ വാഹനാപകടം; മൂന്ന് കുട്ടികളും മുത്തശ്ശിയും മരിച്ചു

by General | 06-06-2019 | 437 views

യുഎഇ: യുഎഇ-യില്‍ വാഹനാപകടം മൂന്ന് കുട്ടികളും മുത്തശ്ശിയും മരിച്ചു. കുട്ടികളുടെ അമ്മ ഓടിച്ച വാഹനമായിരുന്നു അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലായിരുന്ന വാഹനം തലകീഴായി മറിഞ്ഞായിരുന്നു അപകടം. അബുദാബിയിലെ ഫാലഹ് ജില്ലയിലായിരുന്നു സംഭവം. 15, 12, 11 വയസുള്ള കുട്ടികളും ഇവരുടെ അമ്മൂമ്മയുമാണ് മരിച്ചത്. കുട്ടികളുടെ അമ്മ പരിക്കുകളോടെ രക്ഷപ്പെട്ടു. വേഗത കൂടിയതോടെയാണ് നിയന്ത്രണം വിട്ട വണ്ടി തലകീഴായി മറിഞ്ഞത്. വണ്ടിയോടിച്ച യുവതിക്ക് ലൈസന്‍സ് ഇല്ലെന്നാണ് വിവരം.

Lets socialize : Share via Whatsapp