കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കി സൗദി; മൂന്ന് വിഭാഗം ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി

by International | 06-06-2019 | 504 views

അബുദാബി: മൂന്നു വിഭാഗം ഗാര്‍ഹിക തൊഴിലാളികളെ കൂടി സൗദി അറേബ്യയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ അനുമതി. സ്വകാര്യ ട്യൂഷന്‍ ടീച്ചര്‍, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച്‌ തെറാപ്പിസ്റ്റ് എന്നീ ജോലികളില്‍ വിദേശികളെ നിയമിക്കാനാണ് പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്നത്. നിലവില്‍ ഹൗസ് ഡ്രൈവര്‍, പാചകക്കാര്‍, ഹോം നഴ്സ്, വീട്ടുജോലിക്കാര്‍ തുടങ്ങിയ നാല് വിഭാഗത്തില്‍പ്പെട്ട ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മാത്രമാണ് സ്വദേശികളായ വ്യക്തികള്‍ക്ക് അനുമതി ലഭിച്ചിരുന്നത്. ഇത് നിരവധി വിദേശികള്‍ക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷ.

തൊഴില്‍ വിസ കാലാവധി ഒരു കൊല്ലത്തില്‍ നിന്ന് രണ്ടു വര്‍ഷമായി ദീര്‍ഘിപ്പിക്കുന്ന പദ്ധതിക്കും തൊഴില്‍ മന്ത്രാലയം രൂപം നല്‍കിയയിട്ടുണ്ട്. ഇതിനു അധിക ഫീസ് ഈടാക്കില്ല. നേരത്തെ തൊഴില്‍ വിസ കാലാവധി രണ്ടു വര്‍ഷമായിരുന്നു. സ്വദേശിവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് ഇത് ഒരു വര്‍ഷമായി കുറച്ചത്. ഉയര്‍ന്ന തോതില്‍ സ്വദേശിവല്‍ക്കരണം പാലിച്ച സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേഗത്തിലും എളുപ്പത്തിലും ബദല്‍ വിസ അനുവദിക്കുന്ന പദ്ധതിയും തൊഴില്‍ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

Lets socialize : Share via Whatsapp