യു.എ.ഇ - യില്‍ മലയാളിയെത്തേടി വീണ്ടും ഭാഗ്യം;പന്തളം സ്വദേശി അബുദാബിയില്‍ നേടിയത് 18.85 കോടി

by Abudhabi | 06-06-2019 | 616 views

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പന്തളം കുടശ്ശനാട് സ്വദേശിയും അബുദാബിയില്‍ സ്വകാര്യ കമ്പനി ഡിസൈനറുമായ സഞ്ജയ് നാഥിന് ഒരു കോടി ദിര്‍ഹം (18.85 കോടി രൂപ) സമ്മാനമായി ലഭിച്ചു. ഒന്നു മുതല്‍ 10 വരെയുള്ള സമ്മാനങ്ങളില്‍ ഭൂരിഭാഗവും മലയാളികള്‍ക്കായതിനാല്‍ കോടികള്‍ ഇന്ത്യയിലേക്ക് ഒഴുകും. പത്ത് സമ്മാനങ്ങളില്‍ ഒന്‍പതും ഇന്ത്യക്കാര്‍ക്കാണ്. ഒരു സമ്മാനം പാക്കിസ്ഥാന്‍ സ്വദേശി സ്വന്തമാക്കി.

ബിനു ഗോപിനാഥ് (1,00,000 ദിര്‍ഹം) ആഷിഖ് പുള്ളിശ്ശേരി (90,000), അനസ് ജമാല്‍ (80,000), സാഖിബ് നാസര്‍ മുഹമ്മദ് നാസര്‍ (70,000), സുഭാഷ് നായപാക്കില്‍ തിക്കല്‍വീട് (50,000), അബ്ദുല്‍ അസീസ് വലിയപറമ്ബത്ത് (30,000), സുനില്‍കുമാര്‍ (20,000), അബ്ദുല്‍ മുത്തലിബ് ചുള്ളിയോടന്‍ കോമാച്ചി (10,000), ഒഫൂര്‍ കൂട്ടുങ്ങല്‍ മാമു (10,000) എന്നിവരാണ് മറ്റു വിജയികള്‍. ലാന്‍ഡ് റോവര്‍ വാഹനം ലഭിച്ചത് ബംഗ്ലദേശുകാരനായ ഷിപക് ബാരുവയ്ക്കാണ്.

Lets socialize : Share via Whatsapp