ഷാര്‍ജയില്‍ നാല് കാറുകള്‍ കൂട്ടിയിടിച്ച്‌ അപകടം; ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്

by Sharjah | 04-06-2019 | 1330 views

ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു. ആറ് പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച പുലര്‍ച്ചെ നസാവി അല്‍മാദം സ്ട്രീറ്റില്‍ നാല് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട കാര്‍ അമിതവേഗതയില്‍ വന്ന് നിയന്ത്രണം വിട്ട് മുന്നിലുള്ള കാറുകളെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു.

മരിച്ച യുവാവ് ഏഷ്യന്‍ വംശജനാണെങ്കിലും ഏത് നാട്ടുകാരനാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മറ്റു മൂന്ന് കാറുകളിലുള്ളവര്‍ക്കാണ് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. അപകടത്തില്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ അല്‍ ദയ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.

Lets socialize : Share via Whatsapp