ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് ചെറിയ പെരുന്നാള്‍

by General | 04-06-2019 | 484 views

അബുദാബി: ഒരു മാസക്കാലത്തെ റംസാന്‍ വ്രതത്തിന് വിടപറഞ്ഞ് വിശ്വാസികള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കും. ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുമുള്ള വിശ്വാസികള്‍ക്ക് ഇന്ന് സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും പെരുന്നാള്‍. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് ഇന്ന് പെരുന്നാള്‍.

ഇവിടങ്ങളില്‍ തിങ്കളാഴ്ച വൈകീട്ടോടെ മാസപ്പിറവി ദൃശ്യമായി. രാത്രിയോടെ വിവിധ മതകാര്യ വകുപ്പുകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. രാവിലെ തന്നെ ഈദ് ഗാഹുകളിലും വെച്ചും പള്ളികളില്‍ വെച്ചും പെരുന്നാള്‍ നമസ്‌കാരം നടക്കും. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയാവും വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുക.

കേരളത്തില്‍ ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍. കേരളത്തില്‍ തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാതായതോടെ ഇന്ന് റംസാന്‍ 30 പൂര്‍ത്തിയാക്കുകയും ബുധനാഴ്ച ശവ്വാല്‍ ഒന്നായിരിക്കുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു.

Lets socialize : Share via Whatsapp