250 വാഹന നമ്പരുകള്‍ ലേലത്തിനായി ഒരുങ്ങുന്നു

by Business | 15-07-2017 | 873 views

ദുബായ് : ദുബായില്‍ ആര്‍.ടി.എ ലൈസന്‍സിംഗ് ഏജന്‍സി , 49-ാമത് ഓണ്‍ലൈന്‍ ലേലത്തില്‍ 3, 4, 5 എന്നീ അക്കങ്ങളുള്ള 250 പുതിയ വാഹന നമ്പരുകള്‍ ലേലത്തില്‍ വച്ചു. ജൂലൈ 16, ഞായറാഴ്ച എട്ട് മണിയ്ക്ക് തുടങ്ങുന്ന രജിസ്ട്രേഷന് അഞ്ചു ദിവസത്തെ കാലയളവാണുള്ളത്.

ദുബായില്‍ സ്വന്തമായി വാഹനവും ഡ്രൈവിംഗ് ലൈസന്‍സും ഉള്ളവര്‍ ആര്‍.ടി.എ വെബ്സൈറ്റായ www.rta.ae –ല്‍ പോയി പുതിയ അക്കൌണ്ട് സൈന്‍ അപ്പ് ചെയ്ത് രജിസ്ട്രേഷന്‍ ചെയ്യുക. ലേലത്തില്‍ പങ്കെടുക്കാനായി അയ്യായിരം ദിര്‍ഹത്തിന്‍റെ സെക്യുരിറ്റി ചെക്ക് ആര്‍.ടി.എ ഉപഭോക്തൃ കേന്ദ്രങ്ങളില്‍ ഏല്‍പ്പിക്കുന്നതിനു പുറമേ, 120 ദിര്‍ഹം പ്രവേശന ഫീസായി വെബ്സൈറ്റ് വഴി അടയ്ക്കുകയും വേണം.

ലേലത്തില്‍ വിജയിക്കുന്നവര്‍ പത്ത് പ്രവര്‍ത്തന ദിവസങ്ങള്‍ കൊണ്ട് ബാക്കി തുക അടച്ച് തീര്‍ക്കേണ്ടതാണ്. ഇനി പണമടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അവരുടെ പേര് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

 

Lets socialize : Share via Whatsapp