കോലം ഗ്രൂപ്പ്‌ റെസ്റ്റോറന്‍റ് ഇനി ദുബായിലും

by Business | 12-11-2017 | 568 views

ദുബായ്: യു.എ.ഇയിലെ മലയാളികളുടെ ഭക്ഷണ രീതിയെ നാടിനോടടുപ്പിച്ച്‌ ശ്രദ്ദ നേടിയ കോലം ഗ്രൂപ്പ് തങ്ങളുടെ ഏറ്റവും പുതിയ ശാഖകള്‍ യുഎഇ-ലുടനീളം ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. യുഎഇ-യില്‍ 23 വര്‍ഷത്തെ പാരമ്പര്യമുള്ള ഗ്രൂപ്പാണ് കോലം. 1994-ല്‍ ഷാര്‍ജയില്‍ തുടക്കം കുറിച്ച ഗ്രൂപ്പിന് കീഴില്‍ ഇന്ന് നാല് ബ്രാന്‍റുകളാണുള്ളത്. കോലം റെസ്റ്റോറന്‍റ്, അക്ഷയ ഭവന്‍, മസ്റ്റാര്‍ഡ് റെസ്റ്റോറന്‍റ്, സോള്‍ട്ട് മാംഗോ ട്രീ എന്നിവയാണീ ബ്രാന്‍റുകള്‍.

യുഎഇ-യിലെ തന്നെ ഏറ്റവും വലിയ ഭോജന ശാലകളും ഭക്ഷ്യ നിര്‍മാണ വിഭാഗവുമുള്‍പ്പെടുന്ന കോലം ഗ്രൂപ്പിന്‍റെ റീബ്രാന്‍റിംഗ് സമാരംഭം ഞായറാഴ്ച ഷാര്‍ജയില്‍ സംഘടിപ്പിച്ചതായും ഇവര്‍ അറിയിച്ചു. ഷാര്‍ജ മൊബൈല്‍ റൗണ്ടബൗട്ടിന് സമീപത്തെ കോലം റെസ്റ്റോറന്‍റില്‍ ഇന്ന് (ഞായര്‍) രാത്രി 9-ന് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ സമാരംഭം നിര്‍വഹിക്കും. കേവലം ഗ്രൂപ്പിന് കീഴില്‍ നാല് ബ്രാന്‍റുകളെയും കൊണ്ട് വരികയെന്നതാണ് റീബ്രാന്‍റിംഗ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ സതീഷ് മോഹന്‍നായര്‍, പാര്‍ട്ണര്‍മൃണാള്‍ ദാസ് വെങ്കലാട്ട് എന്നിവര്‍ അറിയിച്ചു. ഭാവി വികസനം ഇതു വഴി കൂടുതല്‍ ദ്രുതഗതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Lets socialize : Share via Whatsapp