ഷാര്‍ജ പുസ്തകോല്‍ത്സവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ്

by Sharjah | 12-11-2017 | 565 views

ഷാര്‍ജ: മുപ്പത്തിയാറാമത് പുസ്തകോല്‍ത്സവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദരവ്. പുസ്തകോത്സവത്തിന്‍റെ അവസാന ദിവസം മീഡിയാ റൂമില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചത്. ലോകത്തെ ഏറ്റവുംവലിയ മുന്നാമത്തെ പുസ്തകോത്സമായി ഷാര്‍ജ ബുക്ക് ഫെയറിന് മാറാന്‍ സാധിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ സഹകരണം കൊണ്ട് മാത്രമാണെന്ന് ഷാര്‍ജ ബുക്ക്‌ അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ അമീരി അഭിപ്രായപ്പെട്ടു.

അമീരിയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പ്രശംസാ പത്രം കൈമാറിയത്. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഭരണാധികാരി രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ മാത്യകയാകുന്ന കാഴ്ച നേരില്‍ കാണ്ട് ബോധ്യപ്പെടാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചതായി അമീരി വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള ഏതാണ്ട് പത്തിലധികം മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും പ്രശംസാ പത്രം ഏറ്റുവാങ്ങി. മികച്ച രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയ വണ്‍ ഇന്ത്യാ മലയാളത്തിനും ആദരവ് ലഭിച്ചു.

Lets socialize : Share via Whatsapp