ദുബൈയില്‍ മലയാളി മോഡലിന് ലൈംഗിക ഉത്തേജക മരുന്ന് നല്‍കിയെന്ന സംഭവത്തില്‍ ദുരൂഹത

by Dubai | 28-05-2019 | 586 views

കോഴിക്കോട്: ദുബൈയില്‍ മലയാളി മോഡലിന് ലൈംഗിക ഉത്തേജക മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദുരൂഹത. മലേഷ്യയില്‍ നടന്ന പീഡനത്തിന്‍റെ പേരിലാണ് യുവതിയുടെ ബന്ധുക്കള്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്.

ദുബൈയില്‍ നിന്നു ബിസിനസ് ആവശ്യത്തിനായി മലേഷ്യയില്‍ എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന അജ്നാഫ് ലൈംഗിക ഉത്തേജക മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി യുവതിക്ക് നല്‍കി എന്നാണ് യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതി.

എന്നാല്‍ ഇപ്പോള്‍ യുവതിയുടെ മൊഴിയില്‍ മാറ്റം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരാതിയില്‍ ദുരൂഹത ഉണ്ടെന്ന് കണ്ടെത്തിയത്. പരാതിയെക്കുറിച്ച്‌ അന്വേഷിക്കുകയാണെന്ന് നടക്കാവ് സി.ഐ പ്രേംജിത്ത് പറഞ്ഞു.

Lets socialize : Share via Whatsapp