
ദുബായ്: യുഎഇ-യില്‍ സ്വര്‍ണമേഖലയില്‍ നിക്ഷേപം നടത്തുന്ന പത്ത് രാജ്യങ്ങളില്‍ ഇന്ത്യക്ക് പ്രഥമ സ്ഥാനം. സ്വിറ്റ്സര്‍ലന്‍ഡ്, ഒമാന്‍, ജോര്‍ദാന്‍, ബെല്‍ജിയം, യെമന്‍, കാനാഡ പാകിസ്താന്, ബ്രിട്ടണ്, സൗദി അറേബ്യ, തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങള്‍. സ്വര്‍ണ മേഖലയുമായി ബന്ധപ്പെട്ട് ദുബായിയില്‍ 4,086 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ 62,125 പേരാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇവരില്‍ 2,113 പേര് സ്ത്രീകളാണ്.
4,086 കമ്പനികളില്‍ 2,498 ലൈസന്‍സുകള്‍ ജ്വല്ലറികള്ക്കുള്ളതാണ്. 1,184 ലൈസന്‍സുകള്‍ സ്വര്‍ണവും അമൂല്യ ലോഹങ്ങളും കച്ചവടം ചെയ്യാനാണ്. 274 ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള സ്വര്‍ണവും ഡയമണ്ടുമാണ് 2018-ല്‍ വിറ്റ് പോയത് . 2017-നെ അപേക്ഷിച്ച് മൂന്ന് ശതമാനം കൂടുതലാണിത്. 30 രാജ്യങ്ങളില്‍ നിന്നാണ് യുഎഇ-യിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്. ആഭരണങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍ ദുബായിലെത്തുന്ന വിനോദ സഞ്ചാരികളാണ്.