ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കായി കൈകോര്‍ത്ത് ദുബായ് പൊലീസും ആരോഗ്യ അതോറിറ്റിയും

by General | 12-11-2017 | 422 views

ദുബായ്: ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ദുബായ് പൊലീസും ആരോഗ്യ അതോറിറ്റിയും കൈകോർക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള ആളുകൾക്ക് ചികിത്സാ സൗകര്യങ്ങളൊരുക്കും. വിവിധ സന്നദ്ധ ജീവകാരുണ്യ സംഘങ്ങളുടെ സഹകരണത്തോടെ 2015-ൽ 6.7 കോടി ദിർഹം ചിലവിൽ 1640 പേർക്ക് ചികിത്സ നൽകിയിരുന്നു. എന്നാൽ ദാന വർഷമായ 2017-ൽ 25 കോടി സ്വരൂപിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രം ഡി.എച്ച്.എ ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖാദിയും, ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയും ഒപ്പ് വെച്ചു. ജീവ കാരുണ്യ പരിഗണന ആവശ്യമുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കുകയും ആരോഗ്യ വൈവിധ്യം ആവശ്യമാണെന്ന് പരിശോധനയില്‍ ഉറപ്പായാല്‍ ഡി.എച്ച്.എ-യുടെ ജീവ കാരുണ്യ വിഭാഗത്തിന് കൈമാറുകയും ചെയ്യും.

Lets socialize : Share via Whatsapp