സൗദി വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം

by International | 24-05-2019 | 271 views

റിയാദ്: സൗദിക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണ ശ്രമം. യമനില്‍ നിന്ന് സൗദിയിലെ നജ്റാന്‍ വിമാനത്താവളത്തിന് നേരെയാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണത്തിനുള്ള ശ്രമം നടന്നതെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു.

ഇന്നലെയുണ്ടായ ആക്രമണ ശ്രമം പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് സൗദി സുരക്ഷാ സേന തകര്‍ക്കുകയായിരുന്നു. 72 മണിക്കൂറിനിടെ സൗദിയെ ലക്ഷ്യമാക്കി നടത്തിയ മൂന്നാമത്തെ ആക്രമണമാണിതെന്ന് ഹൂതി അനുകൂല ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ പുണ്യനഗരങ്ങളായ മക്കയും മദീനയും ലക്ഷ്യം വെച്ച് ഹൂതികള്‍ വ്യോമാക്രമണം നടത്താന്‍ ശ്രമിച്ചെന്ന് സൗദി ആരോപിച്ചിരുന്നു. 

Lets socialize : Share via Whatsapp