മോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചും ഹിന്ദിയില്‍ ട്വീറ്റ് ചെയ്തും അബുദാബി കിരീടാവകാശി

by Abudhabi | 24-05-2019 | 476 views

അബുദാബി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു.

മോദിയെ അഭിനന്ദിച്ചു കൊണ്ട് ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധവും സഹകരണവും ശക്തമാക്കുമെന്നും  ഇന്ത്യന്‍ സര്‍ക്കാറും ജനങ്ങളും കൂടുതല്‍ പുരോഗതി പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തന്‍റെ സുഹൃത്ത്  നരേന്ദ്രമോദിയുടെ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് ഫോണില്‍ സംസാരിച്ചുവെന്നാണ് ഷെയ്ഖ് മുഹമ്മദിന്‍റെ ട്വീറ്റ്. ആശംസകള്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Lets socialize : Share via Whatsapp