ഗോ എയർ മസ്കത്ത് - കണ്ണൂർ റൂട്ടിൽ പ്രതിദിന സർവിസ് ആരംഭിക്കുന്നു

by Travel | 22-05-2019 | 915 views

ബജറ്റ് വിമാന കമ്പനിയായ ഗോ എയർ മസ്കത്ത് - കണ്ണൂർ റൂട്ടിൽ പ്രതിദിന സർവിസ് ആരംഭിക്കുന്നു. ജൂൺ ഒന്നു മുതലാണ് സർവീസിന് തുടക്കമാവുകയെന്ന് ഗോ എയർ അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഗോ എയർ കണ്ണൂരിൽ നിന്ന് മസ്കത്തിലേക്ക് സർവിസ് ആരംഭിച്ചത്. ഈ വർഷം ഒക്ടോബർ 26 വരെ പ്രതിദിന സർവീസുകൾ തുടരും. പ്രതിദിനം മൂന്ന് സർവിസുകളാണ് ഇപ്പോഴുള്ളത്. ഗോ എയറിന്‍റെ മൂന്നാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനവും മിഡില്‍ ഈസ്റ്റിലെ ആദ്യത്തേതുമാണ് ഒമാൻ. ആഴ്ചയിൽ ഏഴ് സർവിസുകൾ നടത്താൻ സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി ഗോ എയറിന് നേരത്തേ അനുമതി നൽകിയിരുന്നു. 113 റിയാൽ മുതൽ 158 റിയാലാണ് ജൂൺ ആദ്യത്തിൽ മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള വൺവേ ടിക്കറ്റ് നിരക്കുകൾ. സ്കൂൾ അവധിക്കും, ചെറിയ പെരുന്നാൾ അവധിക്കാലത്തും നാട്ടിൽ പോകുന്നവർക്ക് പ്രതിദിന സർവിസ് ഉപകാരപ്പെടും.

Lets socialize : Share via Whatsapp