പുണ്യ റ​മ​ദാ​ന്‍: പ്ര​വേ​ശ​ന ഫീ​സ്​ ഒ​ഴി​വാ​ക്കി ഷാ​ര്‍​ജ ഇ​സ്​​ലാ​മി​ക് സി​വി​ലൈ​സേ​ഷ​ന്‍ മ്യൂ​സി​യം

by Sharjah | 18-05-2019 | 1056 views

ഷാ​ര്‍​ജ: ഷാ​ര്‍​ജ മ്യൂ​സി​യ ന​ഗ​രി​യി​ലെ മ്യൂ​സി​യം ഓ​ഫ് ഇ​സ്​​ലാ​മി​ക് സി​വി​ലൈ​സേ​ഷ​ന്‍ റ​മ​ദാ​നി​ല്‍ പ്ര​വേ​ശ​ന ഫീ​സ്​ ഒ​ഴി​വാ​ക്കി​യ​താ​യി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ മ​നാ​ല്‍ അ​ല്‍ അ​ത്താ​യ അറിയിച്ചു. പു​ണ്യ​റ​മ​ദാ​നി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ഇ​സ്​​ലാ​മി​ക നാ​ഗ​രി​ക​ത​യു​ടെ ച​രി​ത്ര​ങ്ങ​ളും അ​ട​യാ​ള​ങ്ങ​ളും സൗ​ജ​ന്യ​മാ​യി ത​ന്നെ ആ​സ്വ​ദി​ക്കു​വാ​നും അ​ടു​ത്ത​റി​യാ​നു​മു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. ലോ​ക​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 1,500 -ല​ധി​കം ശേ​ഖ​ര​ങ്ങ​ളാ​ണ് മ്യൂ​സി​യ​ത്തി​ലു​ള്ള​ത്. വ്യ​ത്യ​സ്​​ത സം​സ്​​കാ​ര​ങ്ങ​ളി​ല്‍ നി​ന്നും മ​ത​പ​ര​മാ​യ വി​ശ്വാ​സ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍​ക്ക് ഇ​സ്​​ലാ​മി​ക മൂ​ല്യ​ങ്ങ​ള്‍ പ​ക​ര്‍​ന്ന് കൊ​ടു​ക്കു​ക​യെ​ന്ന​തും റ​മ​ദാ​നി​ലെ പു​ണ്യ ​പ്ര​വ​ര്‍​ത്തി​യാ​ണെ​ന്നും മ​നാ​ല്‍ കൂട്ടിച്ചേര്‍ത്തു.

Lets socialize : Share via Whatsapp