ഖത്തറില്‍ ലോകകപ്പ് ഫുട്ബോളിനുള്ള രണ്ടാമത്തെ സ്റ്റേഡിയം തുറന്നു

by Sports | 18-05-2019 | 2274 views

ദോഹ: 2022-ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനുള്ള രണ്ടാമത്തെ സ്റ്റേഡിയം തയ്യാറായി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്നലെ സ്റ്റേഡിയം തുറന്നുകൊടുത്തു. 40,000 പേര്‍ക്ക് മത്സരം കാണാന്‍ സാധിക്കുന്ന സ്റ്റേഡിയം അമീര്‍ കപ്പിന്‍റെ മാതൃകയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകകപ്പിനുള്ള ബാക്കി ആറ് സ്റ്റേഡിയങ്ങളുടെ പണികള്‍ നടന്നുവരികയാണ്. ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഈ സ്റ്റേഡിയത്തില്‍ ആണ് നടക്കുന്നത്.

Lets socialize : Share via Whatsapp