യു.എ.ഇ - യില്‍ ഈ മേഖലയില്‍ സ്വദേശിവത്ക്കരണം കൊണ്ടുവരാന്‍ നീക്കം

by General | 11-05-2019 | 853 views

അബുദാബി: യു.എ.ഇ-യില്‍ ഈ മേഖലയില്‍ സ്വദേശി വത്ക്കരണം കൊണ്ടുവരാന്‍ നീക്കം. നഴ്‌സിങ് മേഖലയിലാണ് സ്വദേശിവത്കരണം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നഴ്‌സിങ് മേഖലയുടെ സാധ്യതകളും പ്രാധാന്യവും വ്യക്തമാക്കി കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കാനുള്ള പദ്ധതിക്ക് തുടക്കമായതായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഹോസ്പിറ്റല്‍ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ: യൂസഫ് മൊഹമ്മദ് അല്‍ സെര്‍കല്‍ പറഞ്ഞു.

ഇമറാത്തി നഴ്‌സിങ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ച്‌ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള നഴ്‌സിങ് മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിക്കാനായതായും അദ്ദേഹം പറഞ്ഞു.

മന്ത്രാലയത്തിലെ നഴ്‌സിംസിഗ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഡോ. സുമയ്യ അല്‍ ബലൂഷി, ലോകാരോഗ്യ സംഘടന, ഇന്‍റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ നഴ്‌സസ് എന്നിവയുടെ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തിന്‍റെ ഭാഗമായി.

Lets socialize : Share via Whatsapp