
ഷാര്‍ജ: യുഎഇ രാജകുടുംബാംഗം ഷെയ്ഖ മറിയം ബിന്‍ സലിം അല്‍ സുവൈദിയുടെ മരണത്തില്‍ ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അനുശോചനം രേഖപ്പെടുത്തി. റമദാന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ചയാണ് ഷെയ്ഖ മറിയം ബിന്‍ സലിം അല്‍ സുവൈദി അന്തരിച്ചത്.
സംസ്കാരം ചൊവ്വാഴ്ച ഷാര്‍ജയിലെ കിംഗ് ഫൈസല്‍ മോസ്കിലെ പ്രാര്‍ഥനകള്‍ക്കുശേഷം അല്‍ ജുബെയ്ലില് നടത്തി. ഷെയ്ഖ മറിയം ബിന്‍ സലിം അല്‍ സുവൈദിയുടെ മരണത്തില്‍ ഷാര്‍ജ എമിരേറ്റില്‍ ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ദുഃഖാചരണം പ്രഖ്യാപിച്ചു.