റിയാദ് - കരിപ്പൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു

by Travel | 07-05-2019 | 694 views

സൗദിയിലെ റിയാദില്‍ നിന്നും കരിപ്പൂരിലേക്ക് ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനിശ്ചിതമായി വൈകുന്നു. രാത്രി 11.45-ന് പുറപ്പെട്ട് കരിപ്പൂരില്‍ രാവിലെ എത്തേണ്ടിയിരുന്ന വിമാനമാണ് അനിശ്ചിതമായി വൈകുന്നത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലേറെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഭക്ഷണം നിഷേധിച്ചതായും കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.

എന്നാല്‍ വിമാനം വൈകിട്ട് അഞ്ച് മുപ്പതിന് പുറപ്പെടുമെന്ന് എയര്‍ ഇന്ത്യ മാനേജര്‍ പറഞ്ഞു. റീ ഷെഡ്യൂള്‍ ചെയ്തതിനെ തുടര്‍ന്നുണ്ടായ കാരണങ്ങളാലാണ് വിമാനം വൈകിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്നുള്ള വിമാന സര്‍വീസുകള്‍ക്കൊന്നും മാറ്റമില്ല.

 

Lets socialize : Share via Whatsapp