.jpg)
അബുദാബി: യു.എ.ഇ സായുധസേനയുടെ 43-ാം ഏകീകരണ ദിനത്തില്‍ അഭിവാദ്യമര്‍പ്പിച്ച് ഭരണാധികാരികള്‍. ആയുധങ്ങളുടെയും പരിശീലനങ്ങളുടെയും കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ചവയാണ് യു.എ.ഇ-ക്കുള്ളതെന്നും മേഖലയിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ സേന വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്നും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് വ്യക്തമാക്കി.
ഓരോ പൗരന്റെയും അഭിമാനമാണ് യു.എ.ഇ സേനയെന്നും രാഷ്ട്രസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവത്യാഗം ചെയ്ത ഓരോ സൈനികന്റെ ആത്മാവിനും സര്‍വശക്തന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകുമെന്നും പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്നഹ്യാന് പറഞ്ഞു.