.jpg)
അബുദാബി: റമദാന് നാളുകളില്‍ യുഎഇ-യില്‍ സൗജന്യ പാര്‍ക്കിംഗ് സമയം അനുവദിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 2 വരെയും, രാത്രി 9 മുതല്‍ പുലര്‍ച്ചെ 2.30 വരെയുമാണ് പാര്‍ക്കിംഗ് ഫീസ് അടയ്ക്കേണ്ടത്. വ്യാഴാഴ്ചകളില്‍ വൈകുന്നേരങ്ങളില്‍ പാര്‍ക്കിങ് ഫീസ് 12 അര്‍ദ്ധരാത്രി വരെ മാത്രമേ ബാധകമാവുകയുള്ളൂ.
റമസാനിലെ പ്രത്യേക പ്രാര്‍ഥനയായ തറാവീഹിന് പള്ളി പരിസരത്തെ പാര്‍ക്കിങ് സൗജന്യമായിരിക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ 12 മണിമുതല്‍ ശനിയാഴ്ച 08.59 വരെയാണ്. എന്നാല്‍ മറ്റു വാഹനങ്ങള്‍ക്ക് തടസമുണ്ടാകുംവിധം പാര്‍ക്ക് ചെയ്താല്‍ പിഴ അടയ്ക്കണം. ഇഫ്താര്‍ സമയം വരെ ബസ് സര്‍വീസ് പതിവുപോലെ തുടരും. ഇഫ്താറിനു ശേഷം സര്‍വീസുകളുടെ എണ്ണം കുറയുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.