
റിയാദ് : സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരില്‍ 12,000 പേര് തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. ഇതില്‍ ചിലര്‍ ഒരാഴ്ചയ്ക്കകം തന്നെ പുതിയ വിസയില്‍ തിരിച്ചെത്തി എന്നാണ് സൗദി പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കുന്നത്. വിരലടയാളം എടുത്ത് രാജ്യത്ത് തിരിച്ചെത്തുന്നതിനായുള്ള വിലക്ക് ഏര്‍പ്പെടുത്താത്ത ഇളവാണ് ഇവര്‍ ദുരുപയോഗം ചെയ്തത് എന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
എക്സിറ്റിന് വിധേയമായവര്‍ കാലാവധിക്കുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ തടവും പിഴയും ശിക്ഷയായി നല്‍കുമെന്നും പൊതു മാപ്പിന്റെ ദിനങ്ങള്‍ അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ പരമാവധി ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ജവാസാത്ത് മുന്നറിയിപ്പ് നല്കി.