മസ്‌കത്തില്‍ വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന ഡോര്‍മെറ്ററിയില്‍ തീപിടിത്തം

by General | 02-05-2019 | 410 views

മസ്‌കത്ത്: സീബില്‍ വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന ഡോര്‍മെറ്ററിയില്‍ തീപിടിത്തം. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ലാതെ തീയണയ്ക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

നിമിഷനേരത്തെ അശ്രദ്ധയോ മനഃപൂര്‍വമല്ലാത്ത പ്രവൃത്തികളോ ആണ് വീടുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയുമൊക്കെ തീപിടിത്തത്തിന് കാരണമെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.

Lets socialize : Share via Whatsapp