
മനാമ: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ ബഹറിനില്‍ വിദേശിക്ക് അഞ്ച് വര്‍ഷം തടവിന് ഒന്നാം ഹൈ ക്രിമിനല്‍ കോടതി വിധിച്ചു. തായ് പൗരനെതിരെയാണ് കേസ്. ഇയാള്‍ ബഹ്റൈന്‍ വിമാനത്താവളം വഴി 162 ഗ്രാം മയക്കുമരുന്ന് വാസ്ലിന് കുപ്പി വഴി കടത്താനാണ് ശ്രമിച്ചത്. കസ്റ്റംസ് വിഭാഗത്തിന്റെ പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്ന് മയക്കുമരുന്ന് പിടികൂടുകയായിരുന്നു. തായ് ലാന്‍ഡിലെ ഒരു യുവതിയില്‍ നിന്നാണ് ഇത് ലഭിച്ചതെന്ന് ഉദ്യോഗസ്ഥരോട് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.