.jpg)
അബുദാബി: യുഎഇ-യില്‍ ഈ മരുന്നിന് വിലക്ക് ഏര്‍പ്പെടുത്തി. രക്തസമ്മര്‍ദത്തിനുള്ള ചില മരുന്നുകള്‍ക്കാണ് യു.എ.ഇ വിപണിയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ക്ക് നല്കുന്ന ഇര്സോട്ടന് 150, 300 മില്ലിഗ്രാമിന്റെ ഗുളികകളാണ് മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചത്. ആരോഗ്യത്തിന് ഹാനികരമാവുന്ന നൈട്രോ സോഡിയം തൈലാമിന്‍ അടങ്ങിയിരിക്കുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗുളിക പിന്‍വലിക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയത്.