യുഎഇ - അണ്ടർ 16 ദേശീയ ക്രിക്കറ്റ് ടീമിലേക്ക് മലയാളി ബാലൻ

by Sports | 05-11-2017 | 551 views

ദുബായ്: യു.എ.ഇ അണ്ടർ 16 ദേശീയ ക്രിക്കറ്റ് ടീമിലേക്ക് മലയാളി ബാലൻ ഷോൺ റോജർ. തിരുവനന്തപുരം വെട്ടുകാട് ബഥേൽ ആന്‍റണി റോജർ ഫെർണാണ്ടസിന്‍റെയും പട്രീഷ്യയുടെയും മകനാണ് ഷോൺ റോജർ. മികച്ച ഓൾ റൗണ്ടർ പ്രകടനം കാഴ്ച വെച്ചാണ് ഷോൺ റോജർ എന്ന എട്ടാം ക്ലാസ് വിദ്യാർഥി ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ദുബായ്‌ ഐ.സി.സി ക്രിക്കറ്റ് അക്കാദമിയിൽ ദേശീയ ക്യാംപിൽ നടത്തിയ മത്സരത്തിൽ ഷോൺ തന്‍റെ മികച്ച പ്രകടങ്ങളിലൂടെ സെലക്ടർമാരുടെ മനം കവർന്നു. തായ്‌ലൻഡിൽ ഡിസംബർ 11 മുതൽ 18 വരെ നടക്കുന്ന ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി യു.എ.ഇ ടീം തയ്യാറെടുക്കുകയാണ്. വിക്ടോറിയ ക്രിക്കറ്റ് അക്കാദമിയിലാണ് ഷോൺ പരിശീലനം നടത്തുന്നത്. അതിന് മുമ്പ് ഈ കൊച്ചു മിടുക്കൻ അണ്ടർ 14 കേരള ടീമിൽ മത്സരിച്ചിരുന്നു. കൂടാതെ യു.എ.ഇ-യിൽ നിന്ന് ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവിടങ്ങളിൽ ക്ലബ് തലത്തിൽ നടത്തിയ മത്സരങ്ങളിലും ഷോൺ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Lets socialize : Share via Whatsapp