
റിയാദ് : സൗദി സ്വകാര്യ മേഖലകളിലെ നിതാഖാത്ത് സെപ്റ്റംബര്‍ 3 മുതല്‍ പുതിയ ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നു. സ്വദേശി വല്‍ക്കരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുക, തൊഴില്‍ വിപണി മെച്ചപ്പെടുത്തുക, സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുക, സ്ത്രീകളുടെ നിയമനം ഊര്‍ജ്ജിതപ്പെടുത്തുക എന്നിവയാണ് പുതിയ ഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കുക.
വിഷന്‍ 2030, ദേശീയ പരിവര്‍ത്തന പദ്ധതി 2020 എന്നിവയുടെ അടിസ്ഥാനത്തിലാണ് നിതാഖാത്തിന്റെ പരിഷ്കാരം. നിലവില്‍ 5 ഗാണത്തിലായുള്ള രാജ്യത്തെ സ്ഥാപനങ്ങളെ 7 ഗണങ്ങളായി പുനര്‍ നിര്‍ണ്ണയിക്കുകയും, ഓരോ ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും വിവിധ അനുപാതത്തില്‍ സ്വദേശികളുടെ ശതമാനവും മന്ത്രാലയം തിട്ടപ്പെടുത്തിയിട്ടുണ്ട്.