റാസല്‍ഖൈമയില്‍ മലവെള്ളപ്പാച്ചില്‍

by General | 19-04-2019 | 548 views

യു.എ.ഇ-യുടെ വിവിധ ഭാഗങ്ങളില്‍ അസ്ഥിര കാലാവസ്ഥ തുടരുന്നു. ചിലയിടങ്ങളില്‍ ചെറിയ തോതില്‍ മഴ ലഭിച്ചപ്പോള്‍ റാസല്‍ഖൈമയില്‍ മലവെള്ളപ്പാച്ചില്‍ റിപ്പോര്‍ട്ട്‌ ചെയ്തു. മൂടിക്കെട്ടിയ അന്തരീക്ഷം ഒന്നു രണ്ടു നാളുകള്‍ കൂടി തുടര്‍ന്നേക്കും.

പിന്നിട്ട രണ്ടു ദിവസങ്ങളായി തുടരുന്ന പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് റാസല്‍ഖൈമയില്‍ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. പ്രദേശത്ത് താപനിലയില്‍ കാര്യമായ കുറവ് വന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും രാത്രി തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കടുത്ത ചൂടിലേക്ക് കാലാവസ്ഥ മാറുന്നതിന്‍റെ മുന്നോടിയായാണ് നിലവിലെ മാറ്റങ്ങളെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Lets socialize : Share via Whatsapp