ഇന്ത്യന്‍ മരുന്നുകളടക്കം നിരവധി മരുന്നുകള്‍ക്കു യുഎഇ - യില്‍ വിലക്ക്

by Dubai | 19-04-2019 | 593 views

ദുബായ്: യുഎഇ-യില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇന്ത്യന്‍ മരുന്നുകളടക്കം പിന്‍വലിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഇന്ത്യയില്‍ നിര്‍മിക്കുന്നതും മലമ്പനിക്ക് നല്‍കുന്നതുമായ ക്വിനിന്‍ ഹൈഡ്രോക്ലോറൈഡ് എന്ന മരുന്നടക്കമുള്ളവക്കാണ് ആരോഗ്യ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊല്‍ക്കൊത്തയിലെ വുള്‍കാന്‍ ലബോറട്ടറി നിര്‍മിക്കുന്ന ഈ മരുന്ന് ഫാള്‍സിപാരം എന്ന വിഭാഗത്തില്‍ പെട്ട മലമ്പനിക്കാണ് നല്‍കുന്നത്.

ജലദോഷത്തിനും അനുബന്ധമായ അസുഖങ്ങള്‍ക്കും നല്‍കുന്ന ഫ്രെനിന്‍ ഇഞ്ചക്ഷനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കരളിന്‍റെ പ്രവര്‍ത്തനത്തെ വരെ ബാധിക്കുകയും മഞ്ഞപ്പിത്തം പോലുള്ള അസുഖം വരെ ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സന്ധിവാതത്തിന് നല്‍കുന്ന മരുന്നായ ആക്ടിമ്ര എന്ന മരുന്നും പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരളിന്‍റെ പ്രവര്‍ത്തനം തകരാറിലായ രോഗികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉള്ള ഒരു മരുന്നും കുറിച്ച്‌ കൊടുക്കരുതെന്നും ആരോഗ്യ മന്ത്രാലയം ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Lets socialize : Share via Whatsapp