കുവൈറ്റ് രാജകുടുംബാംഗം അന്തരിച്ചു

by International | 19-04-2019 | 559 views

കുവൈറ്റ് സിറ്റി: കുവൈറ്റ് രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല സൗദ് അല്‍ മാലിക് അല്‍ സബാഹ് (79) വിടവാങ്ങി. നിര്യാണത്തില്‍ അറബ് രാഷ്ട്ര നേതാക്കള്‍ അനുശോചനമറിയിച്ചു. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ്, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ തുടങ്ങിയവരാണ് കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് അനുശോചനമറിയിച്ചത്.

Lets socialize : Share via Whatsapp