മസ്‌കത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ച സ്വദേശി അറസ്റ്റില്‍

by General | 19-04-2019 | 640 views

മസ്‌കത്ത്: മയക്കുമരുന്ന് ഉപയോഗിച്ച സ്വദേശിയെ റോയല്‍ ഒമാന്‍ പോലിസ് (ആര്‍ഒപി) ബുറൈമിയില്‍ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ആര്‍ഒപി പുറപ്പെടുവിച്ച ഓണ്‍ലൈന്‍ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവുന്ന ലഹരി പദാര്‍ഥമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ സ്വദേശിയെ നിയമനടപടിക്ക് വിധേയമാക്കി. ലഹരിമരുന്ന് കൈവശം വയ്ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കുമെന്ന് ആര്‍ഒപി മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാരെ കണ്ടെത്തിയാല്‍ 1444 അല്ലെങ്കില്‍ 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ആര്‍ഒപി അറിയിച്ചു

Lets socialize : Share via Whatsapp