യു.എ.ഇ.യില്‍ നിന്നുള്ള തൊഴില്‍ അന്വേഷകരെ ‘ആപ്പിള്‍’ ക്ഷണിക്കുന്നു

by Business | 18-07-2017 | 1027 views

യു.എ.ഇ.യില്‍ ആരംഭിച്ച ആപ്പിള്‍ സ്റ്റോറുകളിലേയ്ക്കായി 16 തസ്തികകളിലേയ്ക്ക് യു.എ.ഇ.യില്‍ നിന്നുള്ള അപേക്ഷകരെ ക്ഷണിക്കുന്നു. ദുബായ് മാളിലാണ് ഗള്‍ഫ്  മേഖലയിലെ ആപ്പിളിന്‍റെ ഏറ്റവും വലിയ സ്റ്റോര്‍. വലിയ ആഘോഷത്തോടെയായിരുന്നു  യു.എ.ഇ.യില്‍ ആപ്പിള്‍ സ്റ്റോറിന്‍റെ ഉദ്ഘാടനം നടത്തിയത്

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

കമ്പനി ആവശ്യപ്പെടുന്ന യോഗ്യതകളില്‍ കസ്റ്റമര്‍ സര്‍വീസ്, കമ്മ്യുണിക്കേഷന്‍ സ്കില്‍, ആപ്പിള്‍ ഉല്‍പ്പന്നങ്ങളിലെ സാങ്കേതിക വിദ്യയിലുള്ള താല്പര്യം എന്നിവ ഉള്‍പ്പെടുന്നു.

സ്റ്റോര്‍ ലീഡര്‍, സ്പെഷ്യലിസ്റ്റ്, സര്‍വീസ് സ്പെഷ്യലിസ്റ്റ്, സീനിയര്‍ മാനേജര്‍, മാര്‍ക്കറ്റ് ലീഡര്‍, മാനേജര്‍, ഇന്‍വെന്‍ററി സ്പെഷ്യലിസ്റ്റ്, ആപ്പിള്‍ ജീനിയസ് (ഗാഡ്ജറ്റിന്‍റെ പ്രശ്നങ്ങള്‍ കണ്ടു പിടിക്കാനും നന്നാക്കാനും), സെയില്‍സ് എക്സ്പെര്‍ട്ട്, ക്രിയേറ്റിവ്, ബിസിനസ്സ് സ്പെഷ്യലിസ്റ്റ്, ആപ്പിള്‍ സ്റ്റോര്‍ ലീഡര്‍ പ്രോഗ്രാം, ബിസിനസ്സ് ലീഡര്‍, മാനേജിംഗ് എഡിറ്റര്‍ ആപ്പ് സ്റ്റോര്‍,ആപ്പിള്‍ റീട്ടയില്‍ കണ്‍സല്‍ട്ടന്‍റ്, ഹെഡ് ഓഫ് പ്രോഗ്രാമിംഗ് ദുബായ് (ഇവന്‍റ് മാനേജ്മെന്‍റ്) എന്നിവയാണ് ആപ്പിള്‍ ക്ഷണിച്ചിരിക്കുന്ന തസ്തികകള്‍.

 

Lets socialize : Share via Whatsapp