ലോകത്ത് ആദ്യമായ് പറക്കുന്ന ഓട്ടോമാറ്റിക്ക് ഏരിയല്‍ ടാക്സി സംവിധാനം ദുബായില്‍

by Travel | 02-11-2017 | 643 views

ദുബായ്: പറക്കുന്ന ഓട്ടോമാറ്റിക്ക് ഏരിയല്‍ ടാക്സി സംവിധാനവുമായി ദുബായ്. ലോകത്ത് ആദ്യമായ് പറക്കുന്ന ഓട്ടോമാറ്റിക്ക് ഏരിയല്‍ ടാക്സി സംവിധാനം ദുബായില്‍ ആരംഭിക്കാന്‍ പോകുന്നു. യുഎസ് ആസ്ഥാനമായ ഫ്ലയിംഗ് ടാക്സിയുടെ പരീക്ഷണ പറക്കല്‍ നടത്തി വിജയിച്ചതായി ആര്‍ ടി എ അറിയിച്ചു. ജര്‍മ്മന്‍ ഏരിയല്‍ ടാക്സി നിര്‍മ്മാണ കമ്പനിയായ വെലോകൊപ്റ്ററും ദുബായ് ആര്‍.ടി.എ-യും ചേര്‍ന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഇതിനോടകം തന്നെ ടാക്സികളുടെ രൂപവും ചിത്രവും ദുബായ് മീഡിയ ഓഫീസ് പുറത്തുവിട്ടു കഴിഞ്ഞു.

നാല് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഏരിയല്‍ ടാക്സികള്‍ 900 കിലോമീറ്റര്‍ അല്ലെങ്കില്‍ 600 മൈല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മൈല്‍ യാത്രയ്ക്ക് 20 സെനറ്റ് ആയിരിക്കും ചിലവാകുക. ആഗോള ഗതാഗത കമ്പനികളുടെ ആവശ്യാനുസരണം വേഗത മണിക്കൂറില്‍ 150 കിലോമീറ്റര്‍ ആയി ക്രമീകരിക്കാവുന്നതാണ്. ദുബായ് സിവില്‍ ഏവിയേഷന്‍റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക.

Lets socialize : Share via Whatsapp