വ്യാജ സന്ദേശങ്ങള്‍ക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുമെതിരെ മുന്നറിയിപ്പുമായി യുഎഇ

by General | 08-04-2019 | 514 views

ദുബായ്: വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ. സമൂഹ മാധ്യമങ്ങളില്‍ പ്രശസ്ത വ്യക്തികളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങള്‍ പരക്കുന്നുണ്ടെന്നും അതിനു പിന്നില്‍ ഹാക്കര്‍മാരും തട്ടിപ്പ്കാരുമാണെന്നും ടെലികമ്മ്യൂണിക്കേഷന്‍  റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

യുഎഇ സഹിഷ്ണുത വര്‍ഷം ആദരം (tolerance - as a tribute to UAE's Year of Tolerance) എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുകളും സന്ദേശങ്ങളും നിരസിക്കണമെന്നും ഇവ നിങ്ങളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള ഒരു വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പിന്‍റെ ലിങ്ക് വ്യക്തമാക്കുന്ന ചിത്രം ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

Lets socialize : Share via Whatsapp