റാസ് അല്‍ ഖൈമയില്‍ വാഹനാപകടം; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

by General | 08-04-2019 | 454 views

റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമ എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഗുരുതര പരുക്ക്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് റോഡ് ബാരിയറില്‍ ഇടിച്ചാണ് അപകടം. 28-നും 43-നും ഇടയില്‍ പ്രായമുള്ളവരാണ് അപകടത്തില്‍പെട്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സെന്‍ട്രല്‍ ഓപറേഷന്‍സ് സെന്‍റര്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ കേണല്‍ അഹ്മദ് അല്‍ സാം അല്‍ നഖ്ബി വ്യക്തമാക്കി. ഈ പ്രവണത നിരവധി വന്‍ അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വാഹന ഉപയോക്താക്കള്‍ ഈ നിയമലംഘനം നടത്തിയാല്‍ 800 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്‍റും ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.

Lets socialize : Share via Whatsapp