യു എ ഇ - യില്‍ നിന്നും വീട്ടിലേക്ക് പണം അയ്ക്കുന്നവരെ കാത്തിരിക്കുന്നത് കിടിലന്‍ സമ്മാനങ്ങള്‍

by Business | 01-11-2017 | 486 views

ദുബായ്: യുഎഇ-യിലെ ഫോറിന്‍ ആന്‍ഡ് മണി എക്സ്ചേഞ്ച് കമ്പനിയായ അല്‍ അന്‍സാരി എക്സ്ചേഞ്ചാണ് പുതിയ ശൈത്യകാല ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നു. യു എ ഇ-യില്‍ നിന്നും വീട്ടിലേക്ക് പണം അയ്ക്കുന്നവരെ കാത്തിരിക്കുന്നത് കിടിലന്‍ സമ്മാനങ്ങള്‍. രണ്ട് മാസത്തെ നീണ്ട പ്രൊമോഷന്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. പ്രൊമോഷന്‍ 2017 ഡിസംബര്‍ 31-ന് അവസാനിക്കും. അന്‍സാരി എക്സ്ചേഞ്ച് ഉപഭോക്താക്കള്‍ക്ക് 5,000 ദിര്‍ഹം വിലമതിക്കുന്ന ഡ്രീം ഹൗസ് എന്ന പേരില്‍ വീടും സമ്മാനമായി നല്‍കും.

ഇടപാട് നടത്തി ഏഴ് ദിവസത്തിനുള്ളില്‍ ഇലക്‌ട്രോണിക് ഡ്രോയിലൂടെ ഒരു കിലോ സ്വര്‍ണം നേടാനും അവസരമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയുടെ വിജയമാണ് ഇത്തവണയും സമ്മാന പദ്ധതി സംഘടിപ്പിക്കുന്നതെന്ന് അന്‍സാരി എക്സ്ചേഞ്ചിന്‍റെ ജനറല്‍ മാനേജര്‍ റാഷി അല്‍ അന്‍സാരി പറഞ്ഞു. എക്സ്ചേഞ്ചിന്‍റെ വെബ്സൈറ്റിലും ആപ്ലിക്കേഷനിലുമുള്ള ഇടപാടുകള്‍ക്കും എല്ലാ ഡ്രോകളിലേക്കും പങ്കെടുക്കുന്നതിന് അര്‍ഹതയുണ്ട്.

Lets socialize : Share via Whatsapp