ദുബായ് ഡ്യൂട്ടി ഫ്രീ മില്യണയര്‍ ഭാഗ്യം വീണ്ടും മലയാളിക്കൊപ്പം

by Dubai | 01-11-2017 | 421 views

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്യണയര്‍ നറുക്കെടുപ്പില്‍ ഭാഗ്യം വീണ്ടും മലയാളിക്കൊപ്പം. നറുക്കെടുപ്പില്‍ രണ്ട് വിജയികളെയാണ് ഇന്ന് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒരു മലയാളിയും ഒരു ജപ്പാന്‍ സ്വദേശിയുമാണ് നറുക്കെടുപ്പിലെ വിജയികൾ. കേരള സ്വദേശി സന്തോഷ് വിജയനാണ് ഒരാള്‍. അബുദാബിയില്‍ ഓപ്പറേഷന്‍സ് മാനേജരായി ജോലി ചെയ്ത്, 27 വർഷമായി ദുബായിൽ പ്രവാസി ജീവിതം നയിക്കുന്ന സന്തോഷിന് 3826 നമ്പര്‍ ടിക്കറ്റ് ആണ് ഭാഗ്യം കൊണ്ടെത്തിച്ചത്. ജപ്പാന്‍ ഫുക്വോക സ്വദേശിയായ യാസുനോബു യമാദയെ 2024 എന്ന നമ്പരുള്ള ടിക്കറ്റാണ്  കോടീശ്വരനാക്കിയിരിക്കുന്നത്. ഇവര്‍ ഒരു മില്യൺ ഡോളറിന്‍റെ (ഏകദേശം 6.5 കോടി ഇന്ത്യന്‍ രൂപ) സമ്മാനത്തിന് അർഹരായിരിക്കുന്നത്.

Lets socialize : Share via Whatsapp