.jpg)
ലോകത്തിലെ മനുഷ്യ നിര്‍മ്മിത അത്ഭുതങ്ങളില്‍ ഒന്നായ ദുബായിലെ ബുര്‍ജ് ഖലീഖ നാളെ രാത്രി 8.30 മുതല്‍ ഒരു മണിക്കൂര്‍ ലെെറ്റുകള്‍ അണച്ച് ഇരുള് മൂടും അതിനൊപ്പം ലോകത്തിലെ എല്ലാ വിസ്മയങ്ങളും ഇഫേല്‍ ഗോപുരം ഉള്‍പ്പെടെ ഇതിനൊപ്പം ഇരുട്ട് പരക്കും. ഇതിന് കാരണം മറ്റൊന്നുമല്ല നാളെ ഭൗമ ദിനമാണ്.
ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശം ഏവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകമൊന്നടങ്കം നാളെ ഒരു മണിക്കൂര്‍ ലെെറ്റുകള്‍ അണയ്ക്കുക. അതിനോടൊപ്പം മണ്ചരാതുകളും മെഴുതിരി പ്രകാശവും തെളിച്ച് വിവിധ ആഘോഷ പരിപാടികളോടെയായിരിക്കും യുഎഇ-യിലെ ജനത ഇതിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.