യു.എ.ഇ - യില്‍ നിശബ്ദ കൊലയാളി രോഗം കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്

by General | 27-03-2019 | 361 views

ദുബായ് : യു.എ.ഇ-യില്‍ നിശബ്ദ കൊലയാളി രോഗം കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട് . നിശബ്ദ കൊലയാളി രോഗം എന്നറിയപ്പെടുന്ന പ്രമേഹ ബാധിതര്‍ കുറഞ്ഞുവെന്നാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യമന്ത്രാലയം നടത്തിയ സര്‍വേ അനുസരിച്ച്‌ കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവരുടെ എണ്ണത്തിലും പുകവലിക്കാരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

യു.എ.ഇ സ്വദേശികളും പ്രവാസികളുമായ പതിനായിരം കുടുംബങ്ങളില്‍ ആരോഗ്യമന്ത്രാലയം നടത്തിയ സര്‍വേയുടെ വിവരങ്ങളാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സര്‍വേ പ്രകാരം പ്രായപൂര്‍ത്തിയായ പ്രമേഹരോഗികളുടെ എണ്ണം 18.9 ശതമാനത്തില്‍ നിന്ന് 11.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2010-ലാണ് നേരത്തേ സമാനമായ സര്‍വേ നടത്തിയിരുന്നത്.

ഉയര്‍ന്ന കൊളസ്‌ട്രോള്‍ പ്രശ്‌നം അനുഭവിക്കുന്നവരുടെ എണ്ണം 57.6 ശതമാനത്തില്‍ നിന്ന് 43.7 ശതമാനമായി കുറഞ്ഞു. അമിതവണ്ണമുള്ള എണ്ണം 27.8 ശതമാനമായി. നേരത്തേ ഇത് 37.2 ശതമാനമായിരുന്നു. പുകവലി ശീലമുള്ളവരുടെ എണ്ണം 11.1 ശതമാനത്തില്‍ നിന്ന് 9.1 ആയി കുറഞ്ഞിട്ടുണ്ട്.

Lets socialize : Share via Whatsapp