യുഎഇ - യിലെ 'സ്നോമാന്‍' അഥവാ മഞ്ഞ് മനുഷ്യന്‍ ചര്‍ച്ചയാകുന്നു..

by General | 25-03-2019 | 471 views

യുഎഇ ഇപ്പോള്‍ മഞ്ഞുകൂടാരമായി മാറ്റപ്പെട്ടിരിക്കുകയാണ്. ആലിപ്പഴവീഴ്ചയുടെ അത്ഭുത ഭൂമി പോലെയാണിപ്പോള്‍ യുഎഇ-യിലെ മിക്ക സ്ഥലങ്ങളും. ആലിപ്പഴ വീഴ്ചയില്‍ റോഡുകളില്‍ പോലും മഞ്ഞ് വീണിരിക്കുന്ന സാഹചര്യത്തില്‍ ഇവിടുത്തെ ഒരു ക്രിയേറ്റീവ് മനുഷ്യന്‍റെ നിര്‍മ്മിതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. സ്നോ മാന്‍ അഥവാ മഞ്ഞ് മനുഷ്യന്‍ എന്ന് പേരിട്ടാണ് ഉം അല്‍ കുവാന്‍ എന്നയാല്‍ തന്‍റെ സൃഷ്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുന്നത്.

വീണ് കിടക്കുന്ന മഞ്ഞ് കണങ്ങളെല്ലാം കൂട്ടിവെച്ച്‌ അത് വെച്ച്‌ ഒരു മഞ്ഞ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുകയാണ് കുവാന്‍. മാത്രമല്ല മഞ്ഞ്മനുഷ്യന് ഭംഗി കൂട്ടാനായി മേലെ ഒരു തട്ടവും ഇട്ട് കൊടുത്തും കൂളിങ്ങ് ഗ്ലാസും ഫിറ്റ് ചെയ്തിട്ടുണ്ട്. കാഴ്ചയില്‍ കൗതുകമുണര്‍ത്തുന്ന ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലായി കഴിഞ്ഞിരിക്കുകയാണ്. ഇതിനോടൊപ്പം തന്നെ വീണുകിടക്കുന്ന ആലിപ്പഴത്തെ കെെയ്യിലെടുത്ത് പ്രദര്‍ശിപ്പിക്കുന്ന രംഗങ്ങളും ഇതിനോടകം വെെറലായിക്കഴിഞ്ഞു.

Lets socialize : Share via Whatsapp