അബുദാബിയിലും റിയാദിലും ആക്രമണം നടത്തുമെന്ന് ഹൂതികളുടെ ഭീഷണി

by Abudhabi | 18-03-2019 | 847 views

സൗദി: അബുദാബിയിലും റിയാദിലും ആക്രമണം നടത്തുമെന്ന് ഹൂതികളുടെ ഭീഷണി. ശനിയാഴ്ചയാണ് ഭീഷണി മുഴക്കിയത്. ഇറാന്‍റെ പിന്തുണയുളള യെമനിലെ ഹൂതി വിമതരാണ് ഭീഷണി ഉയര്‍ത്തിയത്. അത്യാധുനിക ബാലിസ്റ്റിക് മിസെെലുകളും അണ്‍ മാന്‍ഡ് ഏരിയല്‍ വെഹിക്കില്‍സ് ഉപയോഗിച്ചും അക്രമിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്.

അക്രമണം നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്ന സ്ഥലങ്ങളുടെ ഏരിയല്‍ ചിത്രങ്ങള്‍ കെെവശമുണ്ടെന്നും ഹൂതി വാക്താവ് അവകാശപ്പെട്ടു. സൗദിയുടെ പ്രഥമ സ്ഥലങ്ങളുടെ ദൃശ്യങ്ങളുടെ ഒരു വീഡിയോയും ഹൂതികളുടെ ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്.

Lets socialize : Share via Whatsapp