.jpg)
വ്യാജ ഉത്പന്നങ്ങളുടെ വിപണനത്തിനായി വ്യാജപ്രചരണം നടത്തിയ 18 സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ക്ക് റിയാദില്‍ നിരോധനം. ജനുവരിയില്‍ എട്ടും ഫെബ്രുവരിയില്‍ പത്തും സോഷ്യല്‍മീഡിയ അക്കൗണ്ടുകളാണ് വാണിജ്യമന്ത്രാലയം മരവിപ്പിച്ചത്. മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടുകളുടെ പ്രവര്‍ത്തനമാണ് മരവിപ്പിച്ചത്.
ഊദ്, സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, അമിതവണ്ണം കുറയ്ക്കുന്നതിനുള്ള വിവിധതരം ഉത്പന്നങ്ങള്‍ എന്നിവയാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി ഉപഭോക്താക്കളെ കണ്ടെത്തി വില്‍പ്പന നടത്തിയിരുന്നത്. സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും ഓണ്‍ലൈനില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാണിജ്യമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.