മൂടല്‍മഞ്ഞ്; യുഎഇ - യില്‍ 68 വാഹനങ്ങള്‍ അപകടത്തില്‍പെട്ടു, ഒരു മരണം, 10 പേര്‍ക്ക് പരിക്ക്

by General | 16-03-2019 | 655 views

അബുദാബി: വ്യാഴാഴ്ച രാവിലെയുണ്ടായ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചുവെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു. കാര്‍ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയാണ് 38-കാരന്‍ മരിച്ചത്.

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൂരക്കാഴ്ച 200 മീറ്ററില്‍ താഴെയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നത്. രാവിലെ എമിറേറ്റ്സ് റൗണ്ട്എബൗട്ടിന് സമീപത്തായിരുന്നു അപകടം. കാര്‍ ഡൈവര്‍ അശ്രദ്ധമായും മോശം കാലാവസ്ഥായുള്ള സമയത്ത് പാലിക്കേണ്ട വേഗപരിധി ലംഘിച്ചും വാഹനം ഓടിച്ചതാണ് അപകടത്തില്‍ കലാശിച്ചതെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു. രാജ്യത്ത് പലയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അബുദാബിയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ മാത്രം 68 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മോശം കാലാവസ്ഥയില്‍ ജാഗ്രതയോടെ മാത്രം വാഹനങ്ങള്‍ ഓടിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസും മറ്റ് അധികൃതരും നല്‍കുന്ന അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Lets socialize : Share via Whatsapp