സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന് ഉജ്വല സ്വീകരണവുമായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം

by Sports | 09-03-2019 | 985 views

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളം സ്പെഷ്യല്‍ ഒളിംപിക്സിലെ കായിക താരങ്ങളേയും സന്ദര്‍ശകരെയും ആവേശപൂര്‍വ്വം വരവേറ്റു. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ മാര്‍ച്ച്‌ 14-ന് നടക്കുന്ന സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസ് ഉദ്ഘാടനത്തിനുള്ള അത്ലറ്റുകളും സന്ദര്‍ശകരും കഴിഞ്ഞ ദിവസം മുതല്‍ എത്തിത്തുടങ്ങിയിരുന്നു.

എയര്‍പോര്‍ട്ട് പൊലീസ്, കസ്റ്റംസ് തുടങ്ങി എല്ലാ ഏജന്‍സികളുടേയും സഹകരണം ഇവരുടെ പാസ്പോര്‍ട്ട് കണ്‍ട്രോള്‍, മറ്റ് പ്രക്രിയകള്‍ എന്നിവയില്‍ തടസ്സമില്ലാത്തതും കാര്യക്ഷമവുമായ ഉപയോക്തൃ സേവനം ഉറപ്പുവരുത്തുന്നതിനായി ഉറപ്പ് വരുത്തിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

Lets socialize : Share via Whatsapp