തടവുകാര്‍ക്ക് നിരവധി പദ്ധതികളുമായി ഷാര്‍ജ പോലീസ്

by Sharjah | 06-03-2019 | 1318 views

ഷാ​ര്‍​ജ: വി​വി​ധ കേ​സു​ക​ളി​ല്‍ അ​ക​പ്പെ​ട്ട് ഷാ​ര്‍​ജ ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ച്ച​താ​യി ഷാ​ര്‍​ജ പൊ​ലീ​സ്​ ക​മാ​ന്‍​ഡ​ര്‍ ഇ​ന്‍ ചീ​ഫ് സെ​യി​ഫ് മു​ഹ​മ്മ​ദ് അ​ല്‍ സ​അ​രി അ​ല്‍ ശം​സി. ത​ട​വു​കാ​രു​ടെ സു​ര​ക്ഷയ്​ക്കൊ​പ്പം ത​ന്നെ ആ​ശ്ര​യം ന​ഷ്​​ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ ക​ട​ബാ​ധ്യ​ത തീ​ര്‍​ക്കു​വാ​നും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​വാ​നും പൊ​ലീ​സ്​ പ്ര​വ​ര്‍​ത്തി​ക്കു​ന്നുണ്ട്. ത​ട​വു​കാ​രെ​യും കു​ടും​ബ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച്‌ കൊ​ണ്ടു​ള്ള സ​മാ​ഗ​മ​ങ്ങ​ളും ന​ട​ത്തു​ന്നു. ഇ​ത്ത​രം മാ​നു​ഷി​ക​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഷാ​ര്‍​ജ​യെ തേ​ടി നി​ര​വ​ധി പു​ര​സ്​​കാ​ര​ങ്ങ​ള്‍ വ​ന്നി​ട്ടു​ണ്ടെ​ന്ന് ശം​സി പ​റ​ഞ്ഞു. ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട് എ​ത്തു​ന്ന ത​ട​വു​കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി പ്ര​ത്യേ​ക ശ്ര​ദ്ധ​യാ​ണ് ചെ​ലു​ത്തു​ന്ന​ത്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്നോ​ട്ട് വെ​ക്കു​ന്ന പ്ര​ധാ​ന നി​ര്‍​ദേ​ശം കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ല​ഭി​ച്ചാ​ല്‍ 11 മി​നിറ്റി​ന​കം ന​ട​പ​ടി എ​ടു​ക്കു​ക എ​ന്ന​താ​ണ്. എ​ന്നാ​ല്‍ ഷാ​ര്‍​ജ​യി​ല്‍ പോ​യ​വ​ര്‍​ഷം ഇ​തി​നാ​യി എ​ടു​ത്ത​ത് 9.6 മി​നിറ്റാ​ണ്. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ റൂ​മാ​ണ് കാ​ര്യ​ങ്ങ​ള്‍ വേ​ഗ​ത​യി​ലാ​ക്കു​വാ​ന്‍ സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന​ത് പൊ​ലീ​സ്​ മേ​ധാ​വി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Lets socialize : Share via Whatsapp