പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ കൊ​ട്ടാ​രം സന്ദര്‍ശനത്തിനായി മുതിര്‍ന്നവര്‍ക്ക് 60 ദി​ര്‍​ഹം, കുട്ടികള്‍ക്ക് 30 ദി​ര്‍ഹം

by Abudhabi | 06-03-2019 | 683 views

അബുദാബി: ​മാ​ര്‍​ച്ച്‌​ 11 മു​ത​ല്‍ ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു ന​ല്‍​കു​ന്ന പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ കൊ​ട്ടാ​രം സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന്​ മു​തി​ര്‍​ന്ന​വ​ര്‍​ക്ക്​ 60 ദി​ര്‍​ഹ​വും നാ​ല്​ മു​ത​ല്‍ 17 വ​രെ വ​യ​സ്സു​ള്ള കു​ട്ടി​ക​ള്‍​ക്ക്​ 30 ദി​ര്‍​ഹ​വും ടി​ക്ക​റ്റ്​ നി​ര​ക്ക്.

കൊ​ട്ടാ​രം, ഉ​ദ്യാ​നം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ എ​ല്ലാ പൊ​തു സ്​​ഥ​ല​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശി​ക്കാ​നു​ള്ള ടി​ക്ക​റ്റിന്‍റെ നി​ര​ക്കാ​ണ്​ ഇ​ത്. ഉ​ദ്യാ​നം മാ​ത്രം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ മു​തി​ര്‍​ന്ന​വ​ര്‍​ക്ക്​ 25 ദി​ര്‍​ഹ​വും കു​ട്ടി​ക​ള്‍​ക്ക്​ 12 ദി​ര്‍​ഹ​വു​മാ​ണ്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ പ​ത്ത്​ മു​ത​ല്‍ രാ​ത്രി എ​ട്ട്​ വ​രെ​യാ​ണ്​ സ​ന്ദ​ര്‍​ശ​ന സ​മ​യം. അ​ര മ​ണി​ക്കൂ​ര്‍ കൂ​ടുമ്പോ​ള്‍ ഗൈ​ഡ​ഡ്​ ടൂ​ര്‍ ഉ​ണ്ടാ​കും. ഇം​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലും ഈ ​സേ​വ​നം ല​ഭ്യ​മാ​ണ്. ഇ​തി​ന്​ ഒ​രാ​ള്‍​ക്ക്​ 30 ദി​ര്‍​ഹം വേ​റെ ന​ല്‍​ക​ണം. ഒ​രു ടൂ​റി​ല്‍ 20 പേ​രെ​യാ​ണ്​ ഉ​ള്‍​പ്പെ​ടു​ത്തു​ക. ​ഏ​ക​ദേ​ശം ഒ​ന്ന​ര മ​ണി​ക്കൂ​റാ​യി​രി​ക്കും ടൂ​ര്‍. കൊ​ട്ടാ​രം, ഉ​ദ്യാ​നം എ​ന്നി​വ സ​ന്ദ​ര്‍​ശി​ക്കാ​നു​ള്ള ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​ര്‍​ക്ക്​ മാ​ത്ര​മാ​യി​രി​ക്കും ഗൈ​ഡ​ഡ്​ ടൂ​ര്‍ ല​ഭ്യ​മാ​വു​ക. ടി​ക്ക​റ്റു​ക​ള്‍ കൗ​ണ്ട​റി​ല്‍​ നി​ന്നും ഓ​ണ്‍​ലൈ​ന്‍ വ​ഴി​യും ല​ഭി​ക്കും. ടി​ക്ക​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ തീ​യ​തി​യി​ല്‍ മാ​​ത്ര​മേ സ​ന്ദ​ര്‍​ശ​നം അ​നു​വ​ദി​ക്കൂ.

Lets socialize : Share via Whatsapp