ഷാ​ര്‍​ജ​യി​ലെ മ്യൂ​സി​യ​ങ്ങ​ളി​ല്‍ വയോധികര്‍ക്ക് സൗജന്യ പ്രവേശനം

by Sharjah | 06-03-2019 | 1254 views

ഷാ​ര്‍​ജ: ഷാ​ര്‍​ജ​യി​ലെ മ്യൂ​സി​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്കും വ​യോ​ധി​ക​ര്‍​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് ഷാ​ര്‍​ജ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ല്‍. ഷാ​ര്‍​ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും എ​ക്സി​ക്യൂ​ട്ടി​വ് കൗ​ണ്‍​സി​ല്‍ ഡ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​നു​മാ​യ ഷെയ്​ഖ് അ​ബ്​​ദുള്ള ബി​ന്‍ സ​ലീം അ​ല്‍ ഖാ​സി​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ റൂ​ളേ​ഴ്സ്​ ഓ​ഫി​സി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. ഷാ​ര്‍​ജ അ​ന്താ​രാ​ഷ്​​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ള്‍​ക്ക് അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും സേ​വ​ന​ങ്ങ​ള്‍​ക്കു​മാ​യി ഷാ​ര്‍​ജ ഡി​പാ​ര്‍​ട്ട്മെ​ന്‍​റ്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച നി​ര​വ​ധി നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൗ​ണ്‍​സി​ല്‍ സ്വീ​ക​രി​ച്ചു.

ഷാ​ര്‍​ജ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കും കാ​ര്‍​ഗോ ട്രാ​ഫി​ക് വി​ക​സ​ന​ത്തി​നും എ​ല്ലാ ലോ​ജി​സ്​​റ്റി​ക് സേ​വ​ന​ങ്ങ​ള്‍​ക്കും പി​ന്തു​ണ ന​ല്‍​കു​മെ​ന്നും ചെ​യ​ര്‍​മാ​ന്‍ ഷെയ്​ഖ് ഖാ​ലി​ദ് ബി​ന്‍ ഇ​സാം അ​ല്‍ ഖാ​സി​മി പ​റ​ഞ്ഞു. യൂ​ണി​വേ​ഴ്സി​റ്റി, കോ​ളേ​ജ്, ടെ​ക്നി​ക്ക​ല്‍ ഇ​ന്‍​സ്​​റ്റി​ട്യൂ​ട്ട്, ഹൈ​സ്​​കൂ​ള്‍ പ​ഠ​നം ക​ഴി​ഞ്ഞ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നും, തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​സ്​​ത്രീ​യ വൈ​ദ​ഗ്ധ്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക​ളും ത​യാ​റാ​ക്കു​മെ​ന്ന് ഷാ​ര്‍​ജ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഹ്യൂ​മ​ന്‍ റി​സോ​ഴ്സ​സ്​ ചെ​യ​ര്‍​മാ​ന്‍ ഡോ. ​താ​രി​ഖ് സു​ല്‍​ത്താ​ന്‍ ബി​ന്‍ ഖാ​ദിം പ​റ​ഞ്ഞു.

Lets socialize : Share via Whatsapp