2022 ലോകകപ്പ്; ഖത്തറിലെ സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ച്‌ ഫിഫ

by Sports | 02-03-2019 | 752 views

ദോ​ഹ: 2022 ഫി​ഫ ലോ​ക​ക​പ്പി​നാ​യി സ​ജ്ജ​മാ​കു​ന്ന നാ​ല്​ സ്റ്റേ​ഡി​യ​ങ്ങ​ള്‍ ഫി​ഫ​യി​ലെ​യും ഖ​ത്ത​റി​ലെ​യും വി​ദ​ഗ്​ധര്‍ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തില്‍ നിര്‍മാണപ്രവൃത്തികളുടെ നിലവിലെ അവസ്​ഥ വി​ല​യി​രു​ത്തി. അ​ല്‍വ​ഖ്റ സ്റ്റേ​ഡി​യം, ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്റ്റേ​ഡി​യം, അ​ല്‍ഖോ​ര്‍ അ​ല്‍ബെയ്​ത്ത് ​സ്റ്റേ​ഡി​യം, അ​ല്‍റ​യ്യാ​ന്‍ സ്റ്റേ​ഡി​യം എ​ന്നി​വ​യാ​ണ് സ​ന്ദ​ര്‍ശി​ച്ച​ത്.

ഫി​ഫ​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ളും ആ​വ​ശ്യ​ക​ത​ക​ളും നി​റ​വേ​റ്റു​ന്ന​താ​ണ് എ​ല്ലാ സ്റ്റേ​ഡി​യ​ങ്ങ​ളു​മെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​​ന്‍റെ ആ​ദ്യ ഘ​ട്ട​മാ​ണ് സ​ന്ദ​ര്‍ശ​നമെ​ന്ന് ഫി​ഫ ലോ​ക​ക​പ്പ് ഖ​ത്ത​ര്‍ 2022 സം​യു​ക്ത ക​മ്മി​റ്റി​യു​ടെ സി​ഇ​ഒ നാ​സ​ര്‍ അ​ല്‍ഖാ​തി​ര്‍ പ​റ​ഞ്ഞു. 2022 ന​വം​ബ​റി​ലെ കി​ക്കോ​ഫി​ന്​ മു​മ്പ് എ​ല്ലാ സ്റ്റേ​ഡി​യ​ങ്ങ​ളും സ​ജ്ജ​മാ​ക്കു​ന്ന​തി​നും കൈ​മാ​റു​ന്ന​തി​നും ത​ങ്ങ​ള്‍ പ്ര​തി​ബ​ദ്ധ​മാ​ണ്. ലോ​ക​ക​പ്പി​ലേ​ക്കു​ള്ള മ​റ്റൊ​രു സു​പ്ര​ധാ​ന ചു​വ​ടു​വെപ്പാ​ണ് ഈ ​സ​ന്ദ​ര്‍ശ​ന​മെ​ന്ന് സം​യു​ക്ത സം​രം​ഭ​ത്തി​​​ന്‍റെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും ഫി​ഫ​യു​ടെ ചീ​ഫ് ടൂ​ര്‍ണ​മെ​ന്‍റ്​ ആ​ന്‍റ്​ ഇ​വ​ന്‍റ്​സ്​ ഓ​ഫീ​സ​റു​മാ​യ കോ​ളി​ന്‍ സ്മി​ത്ത് പ​റ​ഞ്ഞു. സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ വി​വി​ധ സൗ​ക​ര്യ​ങ്ങ​ള്‍, മ​ത്സ​ര ഏ​രി​യ, ടി​ക്ക​റ്റി​ങ്, മാ​ര്‍ക്ക​റ്റി​ങ്, മീ​ഡി​യ, സം​പ്രേ​ഷ​ണം, ഐ​ടി, ഹോ​സ്പി​റ്റ​ലി​റ്റി, പ്രോ​ട്ടോ​കോ​ള്‍, സു​ര​ക്ഷ, ആ​രോ​ഗ്യം എ​ന്നി​വ സംഘം വി​ല​യി​രു​ത്തി.

Lets socialize : Share via Whatsapp