മാര്‍ച്ചിലെ ഇന്ധന വില പ്രഖ്യാപിച്ച്‌ യു.എ.ഇ... ഇന്ധന വിലയില്‍ നേരിയ വര്‍ധന

by Business | 28-02-2019 | 921 views

അബുദാബി: മാര്‍ച്ചിലെ ഇന്ധന വില പ്രഖ്യാപിച്ച്‌ യു.എ.ഇ. യു.എ.ഇ ഇന്ധന വില നിര്‍ണയ കമ്മിറ്റിയാണ് ഇന്ധന വില പ്രഖ്യാപിച്ചത്. കഴിഞ്ഞ നാലു മാസങ്ങളില്‍ യു.എ.ഇ-യിലെ ഇന്ധന വിലയില്‍ കുറവായിരുന്നുവെങ്കില്‍ ഇപ്പോള്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്. ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടം മുന്‍നിര്‍ത്തിയാണ് ഗാര്‍ഹിക വിപണിയില്‍ നേരിയ നിരക്കുവര്‍ധന കൊണ്ടു വരാന്‍ മന്ത്രാലയത്തെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സൂപ്പര്‍ 98 പെട്രോള്‍ ലീറ്ററിന് മാര്‍ച്ച്‌ മുതല്‍ 2 ദിര്‍ഹം 4 ഫില്‍സായിരിക്കും നിരക്ക്. ഒരു ദിര്‍ഹം 95 ഫില്‍സാണ് നിലവിലെ നിരക്ക്. സ്‌പെഷ്യല്‍ 95 ലിറ്ററിന് ഒരു ദിര്‍ഹം 92 ഫില്‍സായിരിക്കും. 1.84 ഫില്‍സാണ് ഈ മാസം ഈടാക്കി വരുന്നത്. ഡീസല്‍ ലിറ്ററിന് 13 ഫില്‍സ് വര്‍ധിക്കും. ഈ മാസം ലീറ്ററിന് 2.28 ഫില്‍സുള്ള ഡീസലിന് മാര്‍ച്ചില്‍ രണ്ട് ദിര്‍ഹം 41 ഫില്‍സ് 
നല്‍കണം.

Lets socialize : Share via Whatsapp